കവരത്തി/കൊച്ചി: കഴിഞ്ഞ ദിവസം ആന്ത്രോത്തിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട മൂന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെ പേരിൽ മൂന്ന് ലക്ഷം രൂപ വീതമാണ് അടിയന്തിര ആശ്വാസമായി അനുവദിച്ചിരിക്കുന്നത്. അനുവദിച്ച തുക ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ മുഖാന്തിരം കുട്ടികളുടെ കുടുംബത്തിന് കൈമാറും. ലക്ഷദ്വീപിൽ ഇതാദ്യമായാണ് അപകടം നടന്ന് രണ്ട് ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുന്നത്. പുതുതായി ചുമതലയേറ്റ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ദിനേഷ്വർ ഷർമ്മയുടെ പ്രത്യേക നിർദേശമുണ്ടായതിനാലാണ് ഈ വിഷയത്തിൽ അടിയന്തിരമായ തീരുമാനം ഉണ്ടായത്.

അതേസമയം അപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജുബൈരിയ്യത്ത്, റാബിയ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റിട്ടുള്ളത്. ഇത് സാരമുള്ളതല്ലെന്നും വൈകാതെ ആശുപത്രി വിടാനാവുമെന്നും ഡോക്ടർമാർ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക