പുതിയ ‘അള്‍ട്രാ കോംപാക്ട് ഇലക്ട്രിക്’ കാര്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടോയൊട്ട. 2490 മില്ലീമീറ്റര്‍ നീളവും 1290 മില്ലീമീറ്റര്‍ വീതിയും 1550 മീറ്റര്‍ ഉയരവും ആണ് കുഞ്ഞന്‍ വാഹനത്തിന്റെ അളവുകള്‍. രണ്ടു പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന വിധത്തിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്.
C+ പോഡ് എന്നു പേരുള്ള ഈ മൈക്രോ ഇലക്ട്രിക് കുഞ്ഞന്‍ വാഹനം ജാപ്പനീസ് വിപണിയിലാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ചാര്‍ജിംഗ് ഓപ്ഷനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. സി + പോഡ് മോഡല്‍ ഇപ്പോള്‍ ജപ്പാനില്‍ മാത്രമുള്ള മോഡലായതിനാല്‍ ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയില്ല.
ഈ കുഞ്ഞന്‍ വാഹനത്തിന്റെ കരുത്ത് 9.06 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ്. റിയര്‍ ആക്സിലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനെ ബാറ്ററി ശക്തിപ്പെടുത്തുന്നു. 150 കിലോമീറ്റര്‍ മൈലേജ് ആണ് ഈ കുഞ്ഞന്‍ വാഹനത്തിന് കമ്ബനി അവകാശപ്പെടുന്നത്.
X, G എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സി + പോഡ് മോഡല്‍ നിലവില്‍ എത്തുന്നത്. 670 കിലോഗ്രാം ഭാരമാണ് X വേരിയന്റിന്റെ ഭാരം. G വേരിയന്റിന് 690 കിലോഗ്രാം ഭാരമാണ് ഉള്ളത്. സി പോഡിന്റെ സമ്ബൂര്‍ണ അവതരണം 2022 ഓടെ നടത്താനാണ് ടൊയോട്ടയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ ജപ്പാനിലെ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കും ആയിരിക്കും കമ്ബനി വാഹനങ്ങള്‍ വില്‍ക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക