ഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ എല്ലാ ഡാറ്റാ ബേയ്സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ പരിഷ്കാരം നിലവില്‍ വന്നാല്‍ മേല്‍വിലാസം മാറുന്നതിന് അനുസരിച്ച് കൈവശമുള്ള എല്ലാ രേഖകളിലും തിരുത്ത് വരുന്ന ഓട്ടോമാറ്റിക് സംവിധാനമായിരിക്കും നിലവില്‍ വരുന്നത്. രേഖകള്‍ തിരുത്താന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പടി കയറി ഇറങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാവും.
ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന്, പാന്‍ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്‍്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക