അഹമ്മദാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം സ്വന്തമാക്കി തമിഴ്നാട്. ഇന്ന് നടന്ന കലാശപ്പോരില്‍ ബറോഡയെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് തമിഴ്നാട് കിരീടത്തില്‍ മുത്തമിട്ടത്.
ബറോഡ ഉയര്‍ത്തിയ 121 റണ്‍സ് വിജയ ലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്നാട് മറികടന്നു. തമിഴ്നാടിനായി ഹരി നിശാന്ത് 35 റണ്‍സും ദിനേശ് കാര്‍ത്തിക് 22 റണ്‍സും എന്‍. ജഗദീഷന് 14 റണ്‍സും നേടി. ബാബ അപരാജിത് (29), ഷാരൂഖ് ഖാന് (18) എന്നിവര്‍ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബറോഡയെ സോളങ്കിയും(49), അതിത് സേത്തും(29) ചേര്‍ന്നാണ് 120 റണ്‍സിലെത്തിച്ചത്.
ബറോഡയുടെ ഒന്‍പതു വിക്കറ്റുകളാണ് തമിഴ്നാട് എറിഞ്ഞിട്ടത്. നാല് വിക്കറ്റ് നേടിയ മണിമാരന്‍ സിദ്ധാര്‍ഥാണ് ബറോഡയുടെ നടുവോടിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക