അഹമ്മദാബാദ്: അഹമ്മദാബാദ് സയന്‍സ് സിറ്റിയില്‍നടന്ന 30ാമത് നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായി ലക്ഷദ്വീപ്. ഉണ്ടായിരുന്ന 662 സയന്‍സ് പ്രൊജക്ടുകളില്‍ മികച്ച 16 എണ്ണത്തിൽ ലക്ഷദ്വീപ് ഇടം നേടി. ചെത്ത്‌ലാത്ത് ഡോ. എ.പി.ജെ അബ്ദുല്‍കലാം ഗവണ്മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫഹ്‌മി ഷരീഫ്, ആന്ത്രോത്ത് എം.ജി.എസ്.എസ്.എസ് ലെ കെ.സി റാഫിയ ഫര്‍ഹത്ത് എന്നിവരുടെ പ്രൊജക്ടുകളാണ് ലക്ഷദ്വീപില്‍ നിന്ന് ആദ്യ 16 ൽ ഇടം നേടിയത്.

ഒരു പ്രദേശത്തെ മൈക്രോക്ലൈമറ്റിലെ സസ്യജാലങ്ങളുടെ സ്വാധീനത്തെക്കുറിച്ചാണ് ഫഹ്‌മി ഷരീഫ് പ്രൊജക്ട് തയ്യാറാക്കിയത് .റാഫിയ ഫര്‍ഹത്തിന്റെ പ്രൊജക്ട് ദ്രാവകരൂപത്തിലുള്ള കടല്‍പായല്‍ വളമായി ചീര ചെറുപയര്‍ പോലെയുള്ള സസ്യങ്ങളുടെ വളര്‍ച്ചയിലുള്ള സ്വാധീനത്തെക്കുറിച്ചായിരുന്നു . ദ്വീപില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളുടെ പ്രൊജക്ടുകളാണ് സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തത് . അതിൽ നിന്നാണ് ഇരുവരും ആദ്യ 16 പേരുടെ പട്ടികയിൽ ഇടം നേടിയത്. ലക്ഷദ്വീപ് സയൻസ് & ടെക്നോളജി വകുപ്പാണ് സയൻസ് കോൺഗ്രസിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക