തിരുവനന്തപുരം: ഒരു കൂട്ടം കോളേജ് വിദ്യാർഥികൾ ചേർന്നൊരുക്കിയ ക്വീൻ ഓഫ് നീർമാതളം പൂത്ത കാലം-ഒരു ഭയങ്കര കാമുകി എന്ന ചിത്രത്തിന്റെ ആദ്യ ഗാനം യൂറ്റ്യൂബിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.
ഓബ്സ്ക്യൂറ മാജിക്ക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫൻ നിർമ്മിക്കുന്ന പടം സംവിധാനം ചെയ്തിരിക്കുന്നത് 22 വയസ്സ് മാത്രം പ്രായമുള്ള എ.ആർ. അമൽ കണ്ണനാണ്. 1955-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക്ക് സിനിമയായ ന്യൂസ് പേപ്പർ ബോയ് സംവിധാനം ചെയ്യുമ്പോൾ പി.രാമദാസിനും 22 വയസ്സായിരുന്നു പ്രായം. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർഥികളാഥിരുന്നു ആ സിനിമക്കു പിന്നിലെങ്കിൽ തിരുവനന്തപുരത്തെ ഒരു കൂട്ടം കോളേജ് വിദ്യാർഥികളാണ് നീർമാതളം പൂത്ത കാലം എന്ന സിനിമ നിർമ്മിക്കുന്നത്. സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ‘’സിനിമയിലെ ഓരോ പാട്ടുകൾക്കും ഓരോ കഥകളുണ്ട്. സ്വപ്നങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ അങ്ങനെ അങ്ങനെ കൊറേയെറെ… ഒരുപക്ഷേ, ഓർമ്മകളുടെ താഴുകളാണ് ഒട്ടുമിക്ക പാട്ടുകളും’’- എന്ന് സംവിധായകന്‍ അമല്‍ കണ്ണന്‍ പറയുന്നു. ഒൻപത് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഒരു സ്ത്രീപക്ഷ സിനിമയാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി. ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം മുതല്‍ 26 വയസ്സുവരെയുള്ള കാലഘട്ടത്തില്‍, അവളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പ്രീതി ജിനോ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നായികയായെത്തിയിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും പുതുമുഖങ്ങളാണുള്ളത്.
ഈ സിനിമയുടെ കലാ സംവിധാനം ചെയ്തിരിക്കുന്നത് കൽപ്പേനി ദ്വീപ് സ്വദേശി ഫിറോസ് നെടിയത്ത് എന്ന ഫൈൻ ആർട്‌സ് MFA വിദ്യാർത്ഥിയാണ്. ലക്ഷദ്വീപിൽ നിന്നും ഇത് ആദ്യമായാണ് 23 വയസ്സ് മാത്രം പ്രായമുള്ള ഒരാൾ സ്വതന്ത്ര കാലസവിധം ചെയ്യുന്നത്. ലക്ഷദ്വീപ് സിനിമാ രംഗത്തേക്കുള്ള മുതൽ കൂട്ടായി ഇതിനെ കാണാവുന്നതാണ്. നീർമാതാളം കൂടാതെ സനൽ കുമാർ ശശിധരന്റെ ഏറ്റവും പുതിയ റിലീസിന് ഒരുങ്ങുന്ന ചോലയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും ഫിറോസ് പ്രവർത്തിച്ചിട്ടുണ്ട്. വാഡ്സാപ്പ് മെസ്സേജുകളിലൂടെ കഥ പറഞ്ഞ നിശബ്ദതയുടെ പ്രണയം എന്ന ഹ്രസ്വചിത്രത്തിന്റെ കഥ ഫിറോസിന്റേതായിരുന്നു. മഹേഷ് മധു സംവിധാനം ചെയ്ത ആ ചിത്രം അന്ന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ശ്രീകൃഷ്ണൻ കെ.പി യുടെ BETWEEN ONE SHORE AND SEVERAL OTHERS – ഒരു കരയ്ക്കും മാറ്റനേകങ്ങൾക്കുമിടയിൽ എന്ന സിനിമയിലും അദ്ദേഹം ആർട്ട് അസിസ്റ്റന്റാണ്. സീമാ ബിസ്വാസ് മുഖ്യ കഥാപാത്രം ചെയ്യുന്ന ജയാ ജോയ് രാജിന്റെ ഇടം എന്ന സിനിമയിൽ കാലസംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. അണിവാക പൂത്തൊരെൻ എന്ന് തുടങ്ങുന്ന നീർമാതാളത്തിലെ ആദ്യ ഗാനം യൂറ്റ്യൂബിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക