ലക്ഷദ്വീപില്‍ പഞ്ചായത്ത് ഭരണത്തിനു മേലും സഹകരണ സംഘങ്ങളുടെ മേലും ,ദ്വീപ് ഭരണകൂടം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. 1997 ലാണ് ലക്ഷദ്വീപില്‍ പഞ്ചായത്ത് ഭരണ സംവിധാനം നിലവില്‍ വന്നത്. നിയമം പരിഷ്കരിക്കാനെന്ന പേരില്‍ കൊണ്ടുവന്ന കരട് പക്ഷെ ദ്വീപിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പോലും വെട്ടിച്ചുരുക്കുന്നതാണ്.
കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ഡ്യൂവി ലെ പഞ്ചായത്ത് റെഗുലേഷന്‍ നിയമം അപ്പടി ദ്വീപില്‍ നടപ്പിലാക്കാനാണ് പുതുതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്നും , ദ്വീപ് ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകളൊന്നും പരിഗണിക്കാതെയാണ് നിയമം പൊളിച്ചെഴുതുന്നതെന്നും ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നിയമത്തിലെ വകുപ്പ് 14 പ്രകാരം. ഭാവിയില്‍ രണ്ടിലധികം കുട്ടികളുണ്ടാവുന്നവര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാവും. ഒറ്റ പ്രസവത്തില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ്. ജനപ്രതിനിധികളുടെ മേലും നിയന്ത്രണങ്ങള്‍ വരും. ഉദ്യോഗസ്ഥ ഭരണത്തിന് മേല്‍കൈ ലഭിക്കുന്നതോടൊപ്പം ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന സര്‍പഞ്ച് സംവിധാനത്തിലേക്ക് ദ്വീപിലെ ഭരണ രീതിയെ മാറ്റുന്നതെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല. സമാനമായ രീതിയില്‍ ദ്വീപിലെ സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന നിയമത്തിന്‍റ കരടും പുറത്തിറക്കിയിട്ടുണ്ട്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക