ആന്ത്രോത്ത്: ദ്വീപിൽ നിലവിലുള്ള പാചക വാതക ലഭ്യതക്കുറവ് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ആന്ത്രോത്ത് ദ്വീപിലെ മഹിളാ കോൺഗ്രസ് പ്രവർത്തകർ BDO യ്ക്ക് നിവേദനം സമർപ്പിച്ചു.
പാചക വാതകത്തിന്റെ അഭവത്തിലും മണ്ണെണ്ണ പോലും ലഭിക്കാത്ത സാഹചര്യമാണ് ദ്വീപിൽ ഉള്ളത്. അതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ് എന്ന് നിവേദനത്തിൽ പറയുന്നു. രണ്ട് മാസം മുമ്പ് നിറച്ച സിലിണ്ടറിന്റെ സ്റ്റോക്ക് പൂർണമായും തീർന്ന സാഹചര്യമാണ് ഉള്ളത്. ബാർജുകൾ ലഭ്യമല്ലാത്തതാണ് പാചകവാതക ഗതാഗതം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.ഈ വിഷയത്തിൽ കൂടുതൽ കാലതാമസം ഉണ്ടാകുന്നത് സ്ഥിതി വഷളാക്കുമെന്നും സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് പാചക വാതകം താമസം കൂടാതെ ആന്ത്രോത്തിലേക്ക് കൊണ്ടുപോകാൻ ക്രമീകരണം ചെയ്യണം എന്നും മഹിളാ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. ഉടൻ പ്രശ്നം പരിഹരിക്കാമെന്ന് BDO ഉറപ്പ് നൽകി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക