ന്യൂഡൽഹി: കോടതികളിൽ ബി.ജെ.പി, ആർ.എസ്.എസ് അനുകൂലികളെ നിയമിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് കബിൽ സിബൽ ആരോപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് അനുകൂലികളെ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ജുഡീഷ്യറിയിലും സമാനമായ നീക്കം നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരിക്കലും സമ്മതിച്ചുകൂടാ. ഇതിനെ എതിർത്തു തോൽപ്പിക്കണം. ജുഡീഷ്യറിയിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരണം. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും കബിൽ സിബൽ പറഞ്ഞു.
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഓരോന്നായി ബി.ജെ.പി സർക്കാർ പിടിച്ചെടുക്കുകയാണ്. ജുഡീഷ്യറിയെയും മാധ്യമങ്ങളെയുമാണ് ഒടുവിൽ ലക്ഷ്യം വെക്കുന്നത്. സർക്കാരിന്റെ കൂടെ നിൽക്കുന്നവരെ മാത്രമാണ് ജുഡീഷ്യറിയിൽ നിയമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക