ലണ്ടൻ: കിഴക്കൻ ലണ്ടനിലെ സെന്റ് സ്റ്റീഫൻസ് സ്കൂളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിരോധിച്ചത് പുതിയ വിവാദത്തിനു തിരി കൊളുത്തി.
അതിനിടെ, മുസ്ലിം വിരോധത്തിന്റെ പേരിൽ ഹിജാബ് നിരോധിക്കാനുള്ള ശ്രമത്തിനെതിരെ യു.കെ യിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ദേശീയ വിദ്യാഭ്യാസ സമിതി (എൻ.ഇ.യു) പ്രതിഷേധിച്ചു. അഞ്ച് വയസ്സുള്ള വിദ്യാർഥിനികൾ വരെ ഹിജാബ് ധരിക്കുന്നത് ഭീതി സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച രാജ്യത്തെ സ്കൂൾ ഉന്നതാധികാര സമിതി ചെയർമാന്റെ നിലപാട് അപലപനീയമാണെന്ന് എൻ.ഇ.യു അറിയിച്ചു. ഇത്തരം നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് സമിതി ജോ.ജനറൽ സെക്രട്ടറി കെവിൻ കോട്നി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക