ആന്ത്രോത്ത്: കാരാക്കാട് യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബ് എല്ലാ മാസവും നടത്തിവരുന്ന ക്ലീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റുമായി ഒരുമിച്ച് ജെട്ടി കടപ്പുറം വൃത്തിയാക്കി . കടൽ തീരത്ത് അടിഞ്ഞ്കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിയെടുത്ത് അത് ചാക്കിൽ നിറച്ച് അധികാരികളെ ഏൽപ്പിച്ചു. 28 എൻ എസ് എസ് വിദ്യാർത്ഥികളും 13 ക്ലബ്ബ് മെമ്പർമാരും ചേർന്ന് 35 ഓളം വലിയ ചാക്കുകളിലായി എകദേശം 575 kg പ്ലാസ്റ്റിക്ക് മാലിന്യങ്ങളാൺ ഇന്ന് കടപ്പുറത്ത് നിന്ന് മാറ്റിയത്.
കാരാക്കാട് ക്ലബ്ബ് രണ്ട് വർഷമായി തുടർന്ന് വരുന്നതാണ് ഈ ക്ലീനിംഗ് പരിപാടിയെന്നും, ഇത് പരിസ്ഥിതി സംരക്ഷണത്തിന്ന് ഉള്ള ക്ലബ്ബിന്റെ എളിയ ശ്രമമാണെന്നും ക്ലബ്ബ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ ടി പി പറഞ്ഞു. ഒപ്പം ക്ലീനിംഗ് പരിപാടിയിൽ തോളോട് ചേർന്ന് പ്രവർത്തിച്ച എൻ എസ് എസ് യൂണിറ്റിനും, പ്രോഗ്രാം ഓഫീസർ ഫക്കറുദ്ധീൻ നവാദിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇനി അങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ മുഴുവൻ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക