വർഷത്തിലെ ചില മാസങ്ങൾക്ക് അളളാഹു പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രേഷ്ഠമായ മാസമാണല്ലോ പരിശുദ്ധ റമളാൻ. അതുപോലെ തന്നെ ചില ദിവസങ്ങൾക്ക് മറ്റു ദിവസങ്ങളേക്കാൾ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത്തരമൊരു ദിനമാണ് ബറാഅത്ത് രാവ്. ‘ബറാഅത്ത്’ എന്നതിന് ‘മോക്ഷം’ എന്നാണ് മലയാളത്തിൽ അർത്ഥമാക്കുന്നത്. ഈ രാവിന് വേറെയും നാല് പേരുകളുണ്ട്.
⏺ അനുഗ്രഹീത രാവ്
⏺ മോചന രാവ്
⏺ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാവ്
⏺ കാരുണ്യം വർഷിക്കുന്ന രാവ്
ഖുർആനിൽ പറയുന്നു: അടുത്ത ഒരു വർഷത്തേക്കുള്ള എല്ലാ കാര്യങ്ങളും അളളാഹു തീരുമാനിക്കുന്നതും മലക്കുകൾക്ക് ഉറച്ച തീരുമാനം ഏൽപ്പിക്കപ്പെടുന്നതും ബറാഅത്ത് രാവിലാണ്. (സൂറ. ദുഖാൻ)
ഈ രാവിലാണ് ശഫാഅത്ത് അഥവാ ശുപാർശക്കുള്ള അധികാരം പൂർണമായി പ്രവാചകൻ മുഹമ്മദ് നബിക്ക് (സ.അ) ലഭിച്ചത്.
പ്രവാചകൻ പറയുന്നു: ബറാഅത്ത് രാവിൽ അളളാഹു അനുഗ്രഹം കൊണ്ട് പ്രത്യക്ഷപ്പെടുകയും, അനന്തരം പാപികൾക്ക് പാപമോചനം ചെയ്യുകയും, കരുണാർത്ഥികൾക്ക് കരുണ ചെയ്യുകയും, മനസ്സിൽ ശത്രുത വെച്ചുനടക്കുന്നവരെ അതേ നിലയിൽ വിട്ടു കളയുകയും ചെയ്യും.
ആഇശ ബീവി (റ.അ) പറയുന്നു: ” ഒരു രാത്രി ഞാൻ പ്രവാചകനെ കിടക്കയിൽ കണ്ടില്ല. അവിടുത്തെ അന്വേഷിച്ചു ഞാൻ മദീനയിലെ പൊതുശ്മശാനത്ത് എത്തി. പ്രവാചകൻ അപ്പോൾ മിഴികൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തേക്കാളുപരി അളളാഹു തന്റെ അടിമകളുടെ പാപങ്ങൾ ഈ രാത്രിയിൽ പൊറുത്ത് കൊടുക്കും. അന്ന് ഇത് പോലൊരു ബറാഅത്ത് രാവായിരുന്നു.
ഏവർക്കും ദ്വീപ് മലയാളിയുടെ ബറാഅത്ത് ആശംസകൾ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക