ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൊടുങ്കാറ്റാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിൽനിന്നും ജനങ്ങൾ ഇനിയൊന്നും പ്രതീക്ഷിക്കരുതെന്നും ചാമരാജനഗറിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കുത്തഴിഞ്ഞു കിടക്കുന്ന സംസ്ഥാന ഭരണത്തെ രക്ഷപ്പെടുത്താൻ യെദിയൂരപ്പ അടുത്ത മുഖ്യമന്ത്രിയായി വരണം. ഇതിനായി ബിജെപിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മോദി അഭ്യർഥിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നരേന്ദ്ര മോദി ഇന്നു രാവിലെയാണ് കർണാടകയിൽ എത്തിയത്. ചാമരാജനഗറിലെ തെരഞ്ഞെടുപ്പ് റാലിയോടെയാണ് പ്രചാരണങ്ങൾക്ക് തുടക്കമായത്. അഞ്ച് ദിവസത്തിനുള്ളിൽ 15 റാലികളിലാണ് മോദി പങ്കെടുക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക