കവരത്തി: ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജസരിയുടെ അഭിമാനം വാനോളമുയർത്തിയ സിഞ്ചാർ സംവിധായകൻ ശ്രീ.സന്തീപ് പാമ്പള്ളിയെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ അഭിനന്ദിച്ചു. ജസരിയിൽ പൂർണമായി ചിത്രീകരിച്ച സിഞ്ചാർ എന്ന സിനിമയ്ക്ക് 2018-ലെ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ജസരിയുടെ അഭിമാനം ഉയർത്തിയ മികച്ച ചിത്രം, പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാർഡ് എന്നീ ദേശീയ പുരസ്കാരങ്ങളാണ് സിഞ്ചാർ സ്വന്തമാക്കിയത്.
അന്യം നിന്നു കൊണ്ടിരിക്കുന്ന ജസരിയെ പുനരുജീവിപ്പിക്കുകയാണ് സിഞ്ചാർ കൊണ്ട് ഉദ്ദേശിച്ചതെന്ന് സന്തീപ് പാമ്പള്ളി പറഞ്ഞു. ജസരിയുടെ അഭിമാനം ഉയർത്തിയ മികച്ച ചിത്രം സംവിധാനം ചെയ്ത തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു എന്ന് അദ്ദേഹം പറഞ്ഞു. സിനിമ ലക്ഷദ്വീപിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് ഫാറൂഖ് ഖാൻ ഉറപ്പ് നൽകിയെന്ന് പാമ്പള്ളി പറഞ്ഞു. അതേസമയം, ദേശീയ പുരസ്കാരങ്ങൾ ലഭിച്ച സംവിധായകൻ എന്ന നിലയ്ക്ക് മലയാള സിനിമ മേഖലയിൽ നിന്ന് വലിയ അഭിനന്ദനങ്ങൾ ഉണ്ടായില്ല. കേരളത്തിലെ രാഷ്ട്രീയ നേതാക്കളോ അവരുടെ സെക്രട്ടറിമാരോ തന്നെ വിളിച്ചില്ലെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക