ആന്ത്രോത്ത് ദ്വീപ് മേച്ചേരി തിരുവത്ത പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ബഹു. അഹ്മദ് കുട്ടി നഖാ – ഖുബ്ബൈ കഴിഞ്ഞോ വലിയുള്ളാഹി (ഖ.സ) ഉറൂസ് മുബാറക് ഇന്ന് (01-06-2019) മഗ്രിബ് നിസ്കാര ശേഷം നടത്തപ്പെടുന്നു. എല്ലാ വർഷവും ഇഷാ നിസ്കാരാനന്തരം നടത്തി വരുന്ന ആണ്ട് നേർച്ച ഈ വർഷം വളരെ വിപുലമായി മഗ്രിബിന് തന്നെ നടത്തപ്പെടുകയാണ്. തിരുവത്ത പള്ളി മുത്തവല്ലി ബഹു. ഹാജി കെ.പി.പൂക്കുഞ്ഞികോയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആണ്ട് നേർച്ചയുടെ പ്രാർത്ഥനാ സദസ്സിൽ പങ്കെടുക്കാനും തബറുക്കിന്റെ ഭക്ഷണം സ്വീകരിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക