കവരത്തി: ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) കേന്ദ്ര കമ്മിറ്റി എല്ലാ വർഷവും നടത്തി വരാറുള്ള ഗ്രാന്റ് ഇഫ്താർ മീറ്റ് ഇന്നലെ കവരത്തി ദ്വീപിൽ സംഘടിപ്പിച്ചു. കവരത്തി തെക്കുഭാഗത്തുള്ള പാരഡൈസ് ഹട്ടിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അടുത്തിടെ കവരത്തി ദ്വീപിൽ നടന്ന നോമ്പുതുറ സംഘമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വിരുന്നാണ് എൽ.എസ്.എ ഒരുക്കിയത്.
ലക്ഷദ്വീപ് വിദ്യാർഥികളുടെ സംഘമമായി മാറിയ ഇഫ്താർ മീറ്റിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.അസ്ലം, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ശ്രീ.ബുസർ ജംഹർ, എൽ.എസ്.എ യുടെ ആദ്യകാല ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ.എ കുഞ്ഞിക്കോയ തങ്ങൾ, ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാഫി, മറ്റ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക