കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് അധ്യാപക സേവനത്തിൽ നിന്നും വിരമിച്ചു.

0
1206

കുന്ദമംഗലം: കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് നീണ്ട 32 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നും ഇന്നലെ വിരമിച്ചു.

ലക്ഷദ്വീപിലെ ഗവ മഹാത്മാ ഗാന്ധി കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മർകസ് ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലും ചരിത്രാധ്യാപകനായി ജോലി ചെയ്ത ശേഷം 2011ൽ ഗേൾസ് ഹയർ സെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പാളാവുകയും ചെയ്തു.

2017 മുതൽ മർകസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്യുകയായിരുന്ന സമദ് മാസ്റ്റർ കോഴിക്കോട് ജില്ലാ ഹിസ്റ്ററി അസോസിയേഷൻ ട്രഷറർ, കുന്ദമംഗലം ഉപജില്ലാ പ്രിൻസിപ്പൽസ് അസോസിയേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ആന്ത്രോത്ത് ദ്വീപിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് നീണ്ട കാലം അധ്യാപക സേവനം ചെയ്തു പിരിയുന്ന സമദ് സാറിന് പവിഴദ്വീപുകളിലെ ശിഷ്യന്മാരുടെയും സ്നേഹജനങ്ങളുടെയും ഒരായിരം ആശംസകൾ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here