ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: ഇടത് എംപിമാര്‍ നാളെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സമരം നടത്തും

0
347

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനാധിപത്യം അട്ടിമറിക്കുന്നതിനും കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് പരവതാനി വിരിക്കുന്നതിനുമെതിരായ ചെറുത്തുനില്‍പുകള്‍ വിട്ടുവീഴ്ചകളില്ലാതെ തുടരുമെന്ന് സിപിഎം എംപി വി ശിവദാസന്‍. തൊഴിലും വരുമാനവും നിഷേധിച്ച്‌ ലക്ഷദ്വീപ് ജനതയെ സാമ്ബത്തിക പ്രതിസന്ധിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാറിന്‍്റെ ജനവിരുദ്ധത തുറന്നു കാട്ടപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Advertisement

പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്‍്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിന്‍്റെ യുക്തികള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്‍്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം.

ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച്‌ നല്‍കണം. സര്‍വീസില്‍ നിന്നും പിരിച്ച്‌ വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം. ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്‍്റെ സാംസ്കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്.

ചരക്കു നീക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാന്‍ അനുവദിക്കരുത്. ലക്ഷദ്വീപിനൊപ്പമാണ്

ജനാധിപത്യത്തിനൊപ്പമാണ്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇടതുപക്ഷ എംപിമാര്‍ നാളെ രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here