ആന്ത്രോത്ത്: എം.പിയുടെയും ഭരണകൂടത്തിന്റെയും നിരുത്തരവാദ നിലപാടിൽ പ്രതിഷേധിച്ച് ആന്ത്രോത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ ജലാലുദ്ദീൻ കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.പി.വി.പി ഹുസൈൻ, ആന്ത്രോത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.പി.പി ആഷിക് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ആന്ത്രോത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. ഹുസൈൻ കുന്തത്തലം സ്വാഗതം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക