കവരത്തി: കടമത്ത് ദ്വീപിൽ 30 കിടക്കകളുള്ള ആശുപത്രി നിർമ്മാണത്തിന് ടെന്റർ വിളിച്ചു. ₹31,20,44,875/- രൂപയാണ് പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. നിർമ്മാണത്തിന് കൊട്ടേഷൻ നൽകുന്ന കോൺടാക്ടർമാർ 41 ലക്ഷത്തോളം രൂപ ഗ്യാരണ്ടിയായി കെട്ടിവെക്കണം. ജൂൺ പത്തിന് ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ കൊട്ടേഷൻ ഓൺലൈനായി സമർപ്പിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക