കൊച്ചി: വിദഗ്ധ ചികിത്സയ്ക്കായി രണ്ടു രോഗികളെ നേവി വിമാനത്തിൽ അഗത്തിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചു. ലക്ഷദ്വീപിലെ എയർ ആമ്പുലൻസുകൾ ലഭ്യമല്ലാത്തതിനാൽ പ്രതിരോധ വകുപ്പിന്റെ സഹായം തേടുകയായിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ചയുടൻ നേവിയുടെ ഡോർണിയർ വിമാനം അഗത്തിയിൽ പറന്നിറങ്ങി. രോഗികളെ കൊച്ചിയിലെ ആശുപത്രികളിൽ എത്തിച്ചു.
ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ അസറുദ്ദീൻ (32), അഗത്തി ദ്വീപ് സ്വദേശിനി സുഹറാ ബീഗം(28) എന്നിവയെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ചത്. ഡങ്കിപ്പനി മൂർഛിച്ചതിനെ തുടർന്ന് ഉറക്കം തൂങ്ങിയ നിലയിലായിരുന്ന ഇവർ, പ്രകടമായ രക്തസ്രാവം മൂലം അത്യാസന്ന നിലയിലായിരുന്നു. അടിയന്തിരമായി കൊച്ചിയിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുയായിരുന്നു.
മെഡിക്കൽ ടീം അടങ്ങുന്ന സൗകര്യങ്ങളോടെ അഗത്തിയിൽ എത്തിയ നേവിയുടെ ഡോർണിയർ വിമാനം രോഗികളെ കൊച്ചിയിൽ എത്തിച്ചു. സലാഹുദ്ദീനെ ആസ്റ്റർ മെഡ്സിറ്റിയിലും സുഹറാ ബീഗത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക