കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വീണ്ടും തിരിച്ചടി. ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളവർക്ക് 8 ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ദ്വീപിൽ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു. അമിനി ദ്വീപ് നിവാസി അഡ്വ. മുഹമ്മദ് സാലിഹ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക