അഗ്നിപഥ്: കേരളത്തിൽ കരസേനാറാലി ഒക്ടോബറിൽ; ലക്ഷദ്വീപിൽ നിന്നുള്ളവർക്കും പങ്കെടുക്കാം

0
313

ന്യൂഡൽഹി: അഗ്നിപഥ് കരസേനാ റിക്രൂട്ട്മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.

തെക്കൻകേരളത്തിലെ ഏഴു ജില്ലകൾക്കായി നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാർക്ക് പങ്കെടുക്കാം. തീയതിയിൽ ചിലപ്പോൾ ചെറിയമാറ്റം ഉണ്ടായേക്കാമെന്ന് കരസേന അറിയിച്ചു. പുതിയ വിവരങ്ങൾക്ക് joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. നാവികസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: joinindiannavy.gov.in

കടപ്പാട്: മാതൃഭൂമി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here