കവരത്തി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ കെൽട്രോൺ കമ്പനിയുടെ കരാർ ജീവനക്കാരനായ അനൂപിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. കവരത്തി ദ്വീപ് സ്വദേശിനിയായ ഒരു സ്ത്രീയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയായ സ്ത്രീയുമായി അനൂപ് ദീർഘനാളായി അടുപ്പത്തിലാണ്. ഇവരെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത അനൂപ് നിരന്തരമായി ഈ സ്ത്രീയെ പീഡിപ്പിച്ചിരുന്നതായി പറയുന്നു. ഇതിനിടയിലാണ് അനൂപ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം കയ്യോടെ പിടികൂടിയ പരാതിക്കാരി ഇദ്ദേഹത്തിനെതിരെ കവരത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ദിവസം മുൻപ് തന്നെ ഇയാൾക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. എന്നാൽ ഇദ്ദേഹം ഒളിവിലായിരുന്നു. സമീർ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിനിയാന്ന് രാത്രി വൈകിയാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സ്ത്രീ പീഡനം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക