ന്യൂഡൽഹി: അസമിലെ പൗരത്വ പ്രശ്നത്തിൽ ലോക്സഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ്. കോൺഗ്രസ് എം.പി ആദിർ രഞ്ജനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിനാളുകളെ പുറത്താക്കി തിങ്കളാഴ്ചയാണ് അസമിലെ ദേശീയ കരട് പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
വിവാദമായ പൗരത്വനിയമ ഭേദഗതി ബില്ലിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംയുക്ത സഭാസമിതിക്ക് ലോക്സഭ സമയം നീട്ടി നൽകിയിരുന്നു. ശീതകാല സമ്മേളനത്തിെൻറ അവസാനത്തെ ആഴ്ചയുടെ ആദ്യദിവസംവരെയാണ് സമയം അനുവദിച്ചത്. നവംബർ പകുതിയോടെയാണ് ശീതകാല സമ്മേളനം തുടങ്ങുക.
1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ 2016ലാണ് സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തി ആറു വർഷത്തിലേറെ കാലമായി തങ്ങുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗങ്ങൾക്ക് മതിയായ രേഖയില്ലെങ്കിൽകൂടി പൗരത്വം അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക