കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

0
862
www.dweepmalayali.com

ന്യൂ​​ഡ​​ൽ​​ഹി:  ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എം.​​പി​​മാ​​രെ ലോ​​ക്​​​സ​​ഭ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന യു.​​പി​​ ( uttar pradesh) യി​​ൽ പൊ​​തു​​തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ ബി.​​ജെ.​​പി​​ക്കെ​​തി​​രെ വി​​ശാ​​ല സ​​ഖ്യ​​ത്തി​​ന്​ വി​​വി​​ധ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ പൊ​​തു​​ധാ​​ര​​ണ. മാ​​യാ​​വ​​തി ന​​യി​​ക്കു​​ന്ന ബി.​​എ​​സ്.​​പി, അ​​ഖി​​ലേ​​ഷ്​ യാ​​ദ​​വിന്‍റെ  സ​​മാ​​ജ്​​​വാ​​ദി പാ​​ർ​​ട്ടി, കോ​​ൺ​​ഗ്ര​​സ്, അ​​ജി​​ത്​​​സി​​ങ്ങിന്‍റെ ആ​​ർ.​​എ​​ൽ.​​ഡി എ​​ന്നി​​വ​​യാ​​ണ്​  പൊ​​തു​​ധാ​​ര​​ണ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. സം​​സ്​​​ഥാ​​ന​​ത്തെ 80 സീ​​റ്റു​​ക​​ൾ പ​​ങ്കി​​ടു​​ന്ന​​തിന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ വൈ​​കാ​​തെ പ്ര​​ഖ്യാ​​പി​​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണ്​ അ​​ണി​​യ​​റ​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്.

ബി.​​എ​​സ്.​​പി​​യും സ​​മാ​​ജ്​​​വാ​​ദി പാ​​ർ​​ട്ടി​​യു​​മാ​​യി ധാ​​ര​​ണ പ്ര​​കാ​​രം, അ​​ജി​​ത്​​​സി​​ങ്ങിന്‍റെ ആ​​ർ.​​എ​​ൽ.​​ഡി​​ക്ക്​ വേ​​ണ്ട സീ​​റ്റു​​ക​​ൾ എ​​സ്.​​പി​​യു​​ടെ ക്വോ​​ട്ട​​യി​​ൽ​​നി​​ന്ന്​ ന​​ൽ​​കും. എ​​സ്.​​പി​​ക്ക്​ 32ഉം ​​ആ​​ർ.​​എ​​ൽ.​​ഡി​​ക്ക്​ മൂ​​ന്നും സീ​​റ്റ്​ എ​​ന്നാ​​ണ്​ നി​​ല​​വി​​ലെ ച​​ർ​​ച്ച. പ​​ത്തു വ​​രെ സീ​​റ്റ്​ കോ​​ൺ​​ഗ്ര​​സി​​ന്.  35 സീ​​റ്റ്​  ബി.​​എ​​സ്.​​പി​​ക്ക്. യു.​​പി​​യി​​ലെ രാ​​ഷ്​​​ട്രീ​​യ ചി​​ത്രം ദേ​​ശീ​​യ​​ത​​ല​​ത്തി​​​ൽ ത​​ന്നെ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​​നെ സ്വാ​​ധീ​​നി​​ക്കാ​​ൻ പ​​ര്യാ​​പ്​​​ത​​മാ​​ണ്.

ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി.​​ജെ​​പി​​ക്ക്​ 71 സീ​​റ്റ്​ കി​​ട്ടി​​യ​​ത്​ യു.​​പി​​യി​​ൽ നി​​ന്നാ​​ണ്. ബി.​​ജെ.​​പി​​ക്കെ​​തി​​രെ യു.​​പി​​യി​​ൽ പ്ര​​തി​​പ​​ക്ഷം ഒ​​ന്നി​​ച്ചു​​നി​​ന്നാ​​ൽ അ​​ത്​ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ത​​ന്നെ സ​​ഖ്യ​​ങ്ങ​​ൾ സൃ​​ഷ്​​​ടി​​ക്കു​​ന്ന​​തി​​ന്​ ബി.​​ജെ.​​പി​​ക്ക്​ പ്ര​​യാ​​സ​​മു​​ണ്ടാ​​ക്കും. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്​ വി​​വി​​ധ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ കൂ​​ട്ടാ​​യ്​​​മ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്​ യു.​​പി മാ​​തൃ​​ക​​യാ​​വും.പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്​ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണെ​​ന്നി​​രി​​ക്കേ, ബി.​​ജെ.​​പി​​ക്കെ​​തി​​​രാ​​യ പ്ര​​തി​​പ​​ക്ഷ സ​​ഖ്യ​​നീ​​ക്ക​​ങ്ങ​​ൾ​​ക്ക്​ മ​​റ്റി​​ട​​ങ്ങ​​ളി​​ലും ഗ​​തി​​വേ​​ഗം വ​​രു​​ക​​യാ​​ണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here