എംപി ലാലന്‍ സിങ് ജനതാദള്‍ (യു) ദേശീയ അധ്യക്ഷന്‍

0
274

ന്യൂഡല്‍ഹി: ജനതാദള്‍ (യു) ദേശീയ അധ്യക്ഷനായി പാര്‍ലമെന്റ് അംഗം രാജീവ് രഞ്ജന്‍ എന്ന ലാലന്‍ സിങ്ങിനെ തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആര്‍ സി പി സിങ് അധ്യക്ഷപദവി ഒഴിയാന്‍ സന്നദ്ധനായതോടെയാണു ഡല്‍ഹിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. ബിഹാറിലെ മുന്‍ഗര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തിയ ലാലന്‍ സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 2003 ഒക്ടോബര്‍ 30ന് രൂപീകരിച്ച ജെഡിയുവിന്റെ നാലാമത് ദേശീയ പ്രസിഡന്റാണ് ലാലന്‍ സിങ്.

Advertisement

2004 മുതല്‍ 2016 വരെ യാദവ് ആയിരുന്നു പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റ്. നിതീഷ് കുമാറും (2016- 2020) ആര്‍ സി പി സിങ്ങും (2020 ജൂലൈ 2021 വരെ) ഈ പദവികള്‍ വഹിച്ചു. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സിങ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടിയുടെ ഏക ബിഹാര്‍ എംഎല്‍എ രാജ് കുമാര്‍ സിങ്ങിനെയും സുമിത് കുമാര്‍ സിങ്ങിനെയും ജെഡിയുവിലേക്ക് കൊണ്ടുവന്നതിന്റെ ബഹുമതി ലാലന്‍ സിങ്ങിനാണ്. ചിരാഗ് പാസ്വാന് തിരിച്ചടി നല്‍കിയ എല്‍ജെപിയുടെ പിളര്‍പ്പിനും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here