കവരത്തി: ലക്ഷദ്വീപിൽ വരും മണിക്കൂറുകളിൽ ഒറ്റപെട്ട കനത്തമഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 2, 3, 4 തീയതികളിൽ ദ്വീപുകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ലക്ഷദ്വീപിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ ലക്ഷദ്വീപ് പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറേബ്യൻ, കിഴക്കൻ മധ്യ അറബിക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ ഉയരാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളികൾ ഉടൻ തീരത്തേക്ക് മടങ്ങണമെന്നും ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക