റെയില്‍വേ ട്രാക്ക് നവീകരണം: ചില ട്രെയിനുകൾ റദ്ധാക്കി; ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

0
721

റണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ചില ട്രെയിനുകൾ റദ്ധാക്കി. ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റദ്ധാക്കിയ ട്രെയിനുകൾക്ക് പകരം ബദൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍:

  • 16305 എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി
  • 16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി
  • 56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍
  • 56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍
  • 56370 എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍
  • 56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍
  • 56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍
  • 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍

ബദല്‍ ക്രമീകരണങ്ങള്‍

സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട് തീയതികളില്‍ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ ഏഴിനും സെപ്റ്റംബര്‍ ഒന്‍പത്, 11,15,16,18,22,23,25,29,30 ഒക്ടോബര്‍ രണ്ട്, ആറ് തീയതികളില്‍ രാവിലെ 6.35നും എറണാകുളത്തു നിന്നു പുറപ്പെടും.ഗുരുവായൂര്‍ വരെയുളള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.

എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസിനു അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താല്‍ക്കാലിക സ്റ്റോപ്പ് അനുവദിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here