വാട്സാപ് ഗ്രൂപ്പുകൾ റജിസ്റ്റർ ചെയ്യണം, അഡ്മിൻ ആധാർ നൽകണം

0
864

മാധ്യമപ്രവർത്തകര്‍ക്കായുള്ള വാട്സാപ് ഗ്രൂപ്പുകൾക്ക് കർശന നിബന്ധനകളൊരുക്കി ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പ്രാദേശിക വാര്‍ത്താചാനലുകൾ, വെബ് പോർട്ടലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവക്കായി ചില മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ്, പൊലീസ് സൂപ്രണ്ട് ഒ.പി. സിങ് എന്നിവരാണ് ഉത്തരവിൽ ഒപ്പുവച്ചിട്ടുള്ളത്.

വാർത്താവിതരണ വകുപ്പ് തയ്യാറാക്കിയ ഒരു പേജുള്ള റജിസ്ട്രേഷൻ ഫോറമാണ് പൂരിപ്പിച്ചു നൽകേണ്ടത്. അഡ്മിനിസ്ട്രേറ്റർമാരുടെ പേര്, വിലാസം ( ഇതു തെളിയിക്കാനുള്ള രേഖകൾ സഹിതം), ആധാർ വിവരങ്ങൾ, 2018 ഓഗസ്റ്റ് 31ലെ കണക്കുപ്രകാരം ഗ്രൂപ്പിൽ ആകെയുള്ള അംഗങ്ങളുടെ സംഖ്യ, ഗ്രൂപ്പ് അഡ്മിനിന്‍റെ ഫോട്ടോ, വാട്സാപ് നമ്പർ എന്നിവയാണ് നൽകേണ്ട വിവരങ്ങൾ.

ഗ്രൂപ്പ് അഡ്മിന്‍റെ അനുമതി കൂടാതെ പുതിയ അംഗങ്ങളെ ചേർത്തരുത്. സാമുദായിക സാഹോദര്യം തകർക്കുന്ന മതപരമോ രാഷ്ട്രീയപരമോ ആയ സന്ദേശങ്ങൾ ഗ്രൂപ്പിലൂടെ പങ്കുവയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അഡ്മിനായിരിക്കും. ഗ്രൂപ്പ് അഡ്മിനുകൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

വ്യാജ മാധ്യമ പ്രവർത്തകര്‍ക്ക് തടയിടാനാണ് തങ്ങളുടെ ശ്രമമൊന്നും യഥാർഥ മാധ്യമ പ്രവർത്തകര്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ഈ നീക്കമെന്ന ആരോപണവും ശക്തമാണ്.

കടപ്പാട്: മനോരമ ഓണ്ലൈൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here