കവരത്തി: ഭാരതീയ തപാൽ വകുപ്പിന്റെ ജനകീയ സംരംഭമായ ഇന്ത്യാ പോസ്റ്റ് പേയ്മന്റ് ബാങ്ക് ലക്ഷദ്വീപ് ബ്രാഞ്ചിന്റെ ഉദ്ഘാടനം ലക്ഷദ്വീപ് MP ശ്രി.മുഹമ്മദ് ഫൈസൽ തലസ്ഥാന ദ്വീപായ കവരത്തിയിൽ നിർവ്വഹിച്ചു. ലക്ഷദ്വീപ് പൊലെ രാജ്യത്തെ ഭൂമി ശാസ്ത്രപരമായി ഒറ്റപെട്ടു കിടക്കുന്ന പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ശ്രമഫലത്തിൽ രാജ്യത്ത് വിപുലമായി കിടക്കുന്ന പോസ്റ്റൽ വിഭാഗത്തിലൂടെ ആരംഭിച്ച സാങ്കേതിക മികവോടെയുള്ള ഇത്തരം ജനകീയ ബാങ്കിംഗ് സൗകര്യങ്ങൾ എറെ ഉപകാരപ്രധമാവുമെന്ന് ശ്രി.മുഹമ്മദ് ഫൈസൽ പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായ വിവേക് പാണ്ഡെ IAS, മദ്ധ്യമേഘല പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രിമതി.സുമതി രവിചന്ദ്രൻ എന്നിവർ വിശിഷ്ഠാതിഥികളായി പങ്കെടുത്തു. ജഡ്ജ് ശ്രി. ചെറിയ കോയ, കവരത്തി പഞ്ചായത്ത് വൈസ് ചയർപേഴ്സൺ ശ്രി.നസീർ, മറ്റ് മെമ്പർമാർ, ശ്രി.യു.സി.കെ തങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് സെക്രട്ടറിയേറ്റ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രി.നരേന്ദ്ര മോഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് ഡൽഹിയിൽ അഭിസംബോധന ചെയ്ത ദേശീയ പരിപാടി മുഖ്യാധിതികൾ ഉൾപെടെയുള്ള സദസ്സ് ദൂർദർഷനിൽ തൽസമയം വീക്ഷിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക