ദില്ലി: പാന്‍കാര്‍ഡില്‍ ഇനി പിതാവിന്‍റെ പേര് നിര്‍ബന്ധമാക്കില്ല. ഇതിന്‍റെ ഭാഗമായ ആദായനികുതി നിയമത്തിലെ 114 റൂള്‍ തിരുത്താനുള്ള കരട് തയ്യാറായി. സിംഗിള്‍ പാരേന്‍റായിട്ടുള്ളവര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് കാണിച്ച് നിരവധി പരാതികള്‍ ആദായനികുതി വകുപ്പിന് ലഭിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മാറ്റം.

1962 ലെ ആദായ നികുതി നിയമത്തിലെ 114 റൂള്‍ അനുസരിച്ച് പെര്‍മെനന്‍റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) ലഭിക്കാന്‍ ഫോം 49എ, 49എഎ ഫോം വഴി അപേക്ഷ നല്‍കണം. ഇതിനാല്‍ തന്നെ പുതിയ പാന്‍ ലഭിക്കാന്‍ അച്ഛന്‍റെ പേര് നിര്‍ബന്ധമാണ്. ഇതിന് ഒപ്പം തന്നെ പാന്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ട സമയപരിധിയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
പുതിയ ആദായനികുതി റൂളിലെ മാറ്റങ്ങള്‍ സെപ്തംബര്‍ 17ന് ധനകാര്യ മന്ത്രാലയത്തിന് കൈമാറും. അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ ഈ മാറ്റങ്ങള്‍ നിലവില്‍ വന്നേക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക