വടക്കൻ ദ്വീപുകളോടുള്ള അവഗണന; നാളെ കൊച്ചിയിൽ യുവജന പ്രക്ഷോഭം.

0
2207

കൊച്ചി: ലക്ഷദ്വീപിന്റെ വടക്കൻ ദ്വീപുകളായ ചേത്ത്ലാത്ത്, കിൽത്താൻ, ബിത്ര ദ്വീപുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നാളെ കൊച്ചിയിൽ യുവജന പ്രക്ഷോഭം നടക്കും. രാഷ്ട്രീയ, സംഘടനാ വ്യത്യാസങ്ങൾ മറന്ന് ഈ മൂന്ന് ദ്വീപുകളിലെയും യുവാക്കൾ ഒറ്റക്കെട്ടായി അണിനിരക്കുമ്പോൾ അത് ലക്ഷദ്വീപ് ചരിത്രത്തിലെ പുതിയൊരു അനുഭവമാകും. നാളെ രാവിലെ പത്ത് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ പഴയ സ്കാനിംഗ് സെന്റർ പരിസരത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധ പ്രകടനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ സമാപിക്കും.

To advertise here, Whatsapp us.

കപ്പൽ പ്രോഗ്രാമുകളിൽ ചെത്ത്ലാത്ത്, കിൽത്താൻ, ബിത്ര ദ്വീപുകൾക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല. ഈ മൂന്ന് ദ്വീപുകളിൽ നിന്നുള്ള നിർധനരായ രോഗികൾ ചികിത്സയ്ക്കായി കൂടുതലും ആശ്രയിക്കുന്നത് അഗത്തി രാജീവ് ഗാന്ധി ഹോസ്പിറ്റലിനെയാണ്. ഉദ്യോഗസ്ഥരും ഉദ്യോഗാർഥികളും തലസ്ഥാനമായ കവരത്തി ദ്വീപിൽ പോയി വരേണ്ടവരാണ്. എന്നാൽ, അഗത്തിയിലേക്കും കവരത്തിയിലേക്കും പോയി വരുന്നതിന് ആവശ്യമായ കപ്പൽ സൗകര്യം ലഭിക്കുന്നില്ല. ഓണം അവധിക്ക് വിദ്യാർഥികൾക്ക് അവരുടെ നാടുകളിൽ പോയിവരാൻ ആവശ്യമായ കപ്പലുകളില്ല.

www.dweepmalayali.com

കിൽത്താൻ, ചേത്ത്ലാത്ത്, ബിത്ര ദ്വീപുകളിലെ നെറ്റ’വർക്കും ഇന്റെർനെറ്റ് സംവിധാനവും ഏതാണ്ട് നിലച്ച അവസ്ഥയിലായിട്ട് മാസങ്ങളോളമായി. നാട്ടുകാർ അധികൃതരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അത്യാവശ്യമായി മരണവിവരമറിയിക്കാൻ പോലും മൊബൈൽ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല. അധികൃതർ ഒരു നടപടിയും എടുക്കാത്തതിനാൽ യുവാക്കൾ വിഷയം ഏറ്റെടുക്കുകയാണ്. ഇതുൾപ്പെടെ ഈ മൂന്ന് ദ്വീപുകളോടും ലക്ഷദ്വീപ് ഭരണകൂടം കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് യുവാക്കൾ കൂട്ടമായി പ്രതിഷേധത്തിന് ഒരുങ്ങുന്നത്. യുവാക്കളുടെ കൂട്ടായ പ്രതിഷേധത്തിന് ലക്ഷദ്വീപിലെ മുഖ്യ വിദ്യാർഥി സംഘടനകളായ എൽ.എസ്.എയും എൻ.എസ്.യു.ഐയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

www.dweepmalayali.com

പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


മുസ്തഫ ചേത്ത്ലാത്ത് +91 8087 780 321
തൗഫീഖ് ചേത്ത്ലാത്ത് +91 8547 164 456
മെഹ്ദാ ഹുസൈൻ കിൽത്താൻ +91 9497 375 434
യാസീൻ കിൽത്താൻ +91 8281 929 760
സിദ്ദീഖ് അലി ബിത്ര +91 9497 276 701
റമീസ് ബിത്ര +91 9496 757 524


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here