കവരത്തി: തലസ്ഥാന നഗരിയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി കവരത്തി ഐലന്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുക്കം. നാളെ ഉച്ചതിരിഞ്ഞ് കവരത്തി സ്റ്റേഡിയം ഗ്രൗണ്ടിൽ ഐ.ആർ.ബി.എൻ കമാന്റെന്റ് ശ്രീ.നിതിൻ വത്സൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. പതിനാറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഈ മാസം പന്ത്രണ്ടിന് സമാപിക്കും.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ:
- വി.സി.സി(എ)
- ബ്ലാക്ക് പൂൾ (എ)
- കലബില അൽ ഇഹ്സാൻ
- ഫോർ എവർ ഫോർ യു (എ)
- യു.എഫ്.സി (എ)
- പുഷ്പ
- എൻ.ബി.സി
- ഇക്സോറ
- വി.സി.സി (ബി)
- ബ്ലാക്ക് പൂൾ (ബി)
- യു.എഫ്.സി (ബി)
- ഫോർ എവർ ഫോർ യു (ബി)
- എസ്.എസ്.സി.സി കടമത്ത്
- ബ്ലൂ വെഞ്ചസ്
- വോൾവോ
- വി.സി.സി (സി)
നാളെ ഉച്ചതിരിഞ്ഞ് 3.30 കവരത്തി സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഉദ്ഘാടനത്തിനും തുടർന്നുള്ള മത്സരങ്ങൾക്കും എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി കവരത്തി ഐലന്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ശൈഖ് മുഅസ്സിൻ നൗറൂസ് അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക