അമിനി: എൽ.എസ്.എ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമിനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടപ്പുറത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിന് വേണ്ടി “ശത്കിടു ഫെസ്റ്റ്” എന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അമിനി സബ് ഡിവിഷണൽ ഓഫീസർ ശ്രീ.പി.വി.പി ഖലീൽ ഉദ്ഘാടനം നിർവഹിച്ചു.
ലക്ഷദ്വീപിന്റെ മനോഹരമായ കടൽതീരത്ത് അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് കടൽതീരങ്ങളുടെ മനോഹാരിത സംരക്ഷുന്നതിൽ പുതുതലമുറ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണ്. സമൂഹത്തിന്റെ പുരോഗതിക്ക് മുഖ്യമായ സംഭാവനകൾ നൽകി വരുന്ന വിദ്യാർഥി സമൂഹത്തെ ഈ സദുദ്യമത്തിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യവുമായാണ് എൽ.എസ്.എ അമിനി യൂണിറ്റ് ശത്കിടു ഫെസ്റ്റുമായി മുന്നിട്ടിറങ്ങിയതെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ.താജുദ്ധീൻ ദ്വീപ് മലയാളിയോട് പറഞ്ഞു. ശുചീകരണവുമായി സഹകരിച്ച ലക്ഷദ്വീപ് പരിസ്ഥിതി വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എൽ.എസ്.എ പ്രചാരണ വിഭാഗം ചെയർമാൻ മിസ്ബാഹുദ്ധീൻ, അഡ്വൈസറി അംഗം ഫയാസ്, എൻ.സി.പി അമിനി യൂണിറ്റ് സെക്രട്ടറി ഹംസകോയ, എൽ.സി.എം.എഫ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, വി.ഡി.പി അംഗം സമാൻ തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക