ലക്ഷദ്വീപിൽ സ്കൂളുകൾ ഈ മാസം തുറന്നേക്കും; രക്ഷിതാക്കളുടെ സമ്മതം എഴുതി വാങ്ങിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്.

0
318

കവരത്തി: മാസങ്ങളുടെ ഇടവേളക്ക് ശേഷം ലക്ഷദ്വീപിലെ സ്കൂളുകൾ ഈ മാസം 21 മുതൽ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത തേടുകയാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. ആദ്യ ഘട്ടത്തിൽ ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസുകൾ ഉണ്ടാവുക. ലക്ഷദ്വീപ് ഇതുവരെ ഗ്രീൻ സോണായി തുടരുന്ന സാഹചര്യത്തിലാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾ തുറക്കുന്ന നടപടികളെ കുറിച്ച് ആലോചിക്കുന്നത്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ എ എസ് എല്ലാ ദ്വീപുകളിലെയും പ്രിൻസിപ്പാൾമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നൽകുന്ന മാർഗനിർദേശങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ടായിരിക്കണം വിദ്യാലയങ്ങൾ തുറക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും അതാത് പ്രിൻസിപ്പാൾമാരുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പ്രിൻസിപ്പാൾമാരോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ രക്ഷിതാക്കളുടെ സമ്മതം വാങ്ങേണ്ടത് മുഖ്യമായ ഘടകമാണ്. ഒൻപതാം തരം മുതൽ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അവരുടെ സമ്മതപ്രം പ്രിൻസിപ്പാൾമാർ എഴുതി വാങ്ങിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അയച്ച കത്തിൽ പ്രിൻസിപ്പാൾമാരോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here