യൂണിഫോം ഉത്തരവിന്മേൽ കർശന നടപടി സ്വീകരിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്

0
542

കവരത്തി: ലക്ഷദ്വീപിൽ വിദ്യാർത്ഥികളുടെ യൂണിഫോം സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഉത്തരവ് പ്രകാരമുള്ള യൂണിഫോം മാത്രം ധരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളോട് നിർദേശിച്ചിട്ടുള്ളത് . വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് ദഹിയ ഡാനിക്സ് ആഗസ്റ്റ് 31 ന് പുറത്തിറക്കിയ സർക്കുലറിൽ ഉത്തരവനുസരിച്ചുള്ള യൂണിഫോം അല്ലാതെ മറ്റൊന്നും അനുവദിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആവർത്തിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും പല വിദ്യാർത്ഥികളും വിതരണം ചെയ്യുന്ന യൂണിഫോം ധരിക്കുന്നില്ല എന്നും വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യം വർധിപ്പിക്കാനും ഐക്യം ഉറപ്പാക്കാനുമാണ് ഈ നടപടി എന്നും വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

Advertisement

വിതരണം ചെയ്യുന്ന സ്കൂൾ യൂണിഫോം മാത്രമാണ് ധരിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ വിദ്യാർത്ഥികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ ദിവസേന ശേഖരിക്കാനും സ്കൂളുകളോട് നിർദേശമുണ്ട്. തീയതി, ക്ലാസ്, പേര്, വിദ്യാർത്ഥികളുടെ ആകെ എണ്ണം, ക്ലാസ് ടീച്ചർ, വിദ്യാർത്ഥികളുടെ വിഭാഗം, യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണം, യൂണിഫോം ധരിച്ച വിദ്യാർത്ഥികളുടെ എണ്ണം, യൂണിഫോം ധരിക്കാത്തതിന് സ്വീകരിച്ച നടപടി തുടങ്ങിയ വിവരങ്ങളും ശേഖരിക്കണം. ഈ നടപടി പ്രകാരം വിദ്യാർത്ഥിനികൾ ധരിക്കുന്ന തട്ടം, നീളൻ സോക്സ്, കയ്യുറ എന്നിവയ്ക്ക് പൂർണമായും വിലക്ക് വരും. വലിയ തോതിലുള്ള വിമർശനങ്ങളാണ് ഈ നടപടിക്കെതിരെ ഉയരുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here