കടമത്ത്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിലെ കുട്ടികളുടെ പഠനം ഏതാണ്ട് മുടങ്ങിക്കിടക്കുന്ന അവസ്ഥയാണിപ്പോൾ. മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിനു കീഴിൽ ബി.എസ്.സി, എം.എസ്.സി വിഭാഗങ്ങളിലായി അഞ്ച് കലാസൂകൾ ഉണ്ട്. ഈ അഞ്ച് ക്ളാസുകളിലേക്കായി നിലവിൽ വെറും മൂന്ന് അധ്യാപകരാണ് ഉള്ളത്. ഓരോ ക്ലാസുകൾക്കും അഞ്ച് വീതം പിരീഡുകൾ ഉള്ളപ്പോൾ അതിൽ രണ്ട് പിരീഡ് മാത്രമാണ് കുട്ടികൾക്ക് പഠനം സാധ്യമാകുന്നത്. ഒരു ടീച്ചർ റിലീവ് ആയി ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ടീച്ചറെ നിയമിക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകുന്നില്ല. ഈ പ്രശ്നത്തിനായി കുട്ടികൾ മുട്ടാത്ത വാതിലിലുകളില്ല . കുട്ടികൾക്ക് വേണ്ടി പി.ടി.എ പ്രസിഡണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീനുമായി സംസാരിച്ചപ്പോൾ വളരെ മോശമായ രീതിയിലാന്ന് ഡീം അദ്ദേഹത്തോട് പ്രതികരിച്ചത്. ലക്ഷദ്വീപിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്ന് സെന്ററുകളിയും അക്കാദമിക്, നോൺ അക്കാദമിക് കാര്യങ്ങളും കൈകാര്യം ചെയ്യേണ്ട ഡീൻ ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവം മൂലം നഷ്ടമാകുന്നത് ഒരുപാട് വിദ്യാർഥികളുടെ ഭാവിയാണ്. നേരത്തെ അറബിക് ഡിപ്പാർട്ട്മെന്റിൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ വിദ്യാർഥികൾ കത്ത് കൊടുത്തയുടനെ തന്നെ അധ്യാപകരെ നിയമിച്ചിരുന്നു. എന്നാൽ മാത്ത്സ് ഡിപ്പാർട്ട്മെന്റിനോട് അതേ നിലപാടല്ല ഡീൻ സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു അധ്യാപകനെ പുതുതായി നിയമിക്കാൻ സർവ്വകലാശാല അധികൃതർക്ക് സാധിച്ചിട്ടില്ല. ലക്ഷദ്വീപ് വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കാലിക്കറ്റ് സർവകലാശാലയിലേക്ക് നൽകുന്നത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള ഡീനും, സർവകലാശാലയും എടുക്കുന്ന ഇത്തരം സമീപനങ്ങൾ കൊണ്ട് നഷ്ടമാകുന്നത് നല്ല നിലവാരം പുലർത്തുന്ന ഒരുപിടി വിദ്യാർഥികളുടെ ഭാവിയാണ്.

മാത്തമാറ്റിക്സ് വിഷയത്തിൽ എം.എഡ് പൂർത്തിയാക്കിയ, ഒരുപാട് കാലത്തെ പരിചയ സമ്പത്തുള്ള അധ്യാപകർ നമ്മുടെ നാടുകളിൽ ഉണ്ട്. ലക്ഷദ്വീപിലെ കാലിക്കറ്റ് സർവകലാശാലാ കേന്ദ്രങ്ങളിൽ തന്നെ ദീർഘ കാലം സേവനമനുഷ്ഠിച്ച അധ്യാപകരും ഇന്ന് തൊഴിൽ ലഭിക്കാതെ വീട്ടിലിരിക്കുകയാണ്. അവരൊക്കെ തൊഴിൽരഹിതരായി ഇവിടെ തന്നെയുള്ളപ്പോഴാണ് അവർക്ക് നിയമനം നൻകാതെ അധികൃതർ വിദ്യാർഥികളുടെ ഭാവി കൊണ്ട് പന്തു തട്ടി കളിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക