കവരത്തി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ നാളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനാച്ഛാദനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കവരത്തിയിൽ ജെട്ടിക്ക് സമീപം കടലിന് അഭിമുഖമായിട്ടാണ് പ്രതിമ സ്ഥാപിക്കുന്നത്
നാളെ കൊച്ചിയിൽ നിന്ന് അഗത്തി വഴി കവരത്തിയിൽ എത്തുന്ന പ്രതിരോധമന്ത്രി, പ്രതിമയുടെ ഉദ്ഘാടനം വൈകുന്നേരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക