കവരത്തി: കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ എൻ.സി.പി ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ പൂർണ്ണമായി പരാജയപ്പെട്ടു എന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ലക്ഷദ്വീപ് ഇന്ത്യയുടെ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് സമൂഹമാണ്. കേന്ദ്രഭരണ പ്രദേശമായ ഇവിടെ നിന്നും ഒരു എം.പി മാത്രമാണ് പാർലമെന്റിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഹംദുള്ള സഈദിനെ പരാജയപ്പെടുത്തിയാണ് പി.പി.മുഹമ്മദ് ഫൈസൽ പാർലമെന്റിൽ എത്തിയത്.
ഇന്നലെ കവരത്തിയിൽ നടന്ന എൽ.ടി.ടി.സി യോഗത്തിൽ പത്ത് ദ്വീപുകളിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. എൽ.ടി.ടി.സി പ്രസിഡന്റ് ശ്രീ.ഹംദുള്ള സഈദ് അദ്ധ്യക്ഷത വഹിച്ചു.
“തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലും, പ്രകടന പത്രികയിലും ഫൈസൽ ഒരുപാട് തെറ്റായ വാഗ്ദാനങ്ങൾ നൽകി. എന്നാൽ നാലര വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല” എൽ.ടി.ടി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യാത്രാ മേഖലയിലെ ടിക്കറ്റ് പ്രശ്നങ്ങൾക്ക് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും അതിന് പരിഹാരമായിട്ടില്ല എന്ന് നേതാക്കൾ പറഞ്ഞു.
കടപ്പാട്: യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക