അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് പൂര്‍ണമായും ലക്ഷദ്വീപ് തീരത്തു നിന്ന് പിന്‍മാറി. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്ന മഹ ചുഴലിക്കാറ്റ് മംഗലാപുരത്ത് നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. അതിനാല്‍ ലക്ഷദ്വീപും സുരക്ഷിതമാണ്. എന്നാല്‍, ലക്ഷദ്വീപില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റുവിശാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. മണിക്കൂറില്‍ 50 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലാകും കേരളാ തീരങ്ങളില്‍ കാറ്റ് വീശുക.
മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. മഴ മാറി നില്‍ക്കുന്ന തിരുവനന്തപുരത്ത് നിലവില്‍ നല്ല വെയിലും കാണാന്‍ സാധിക്കുന്നുണ്ട്. കനത്ത മഴയുടേയും കാറ്റിന്റേയും മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു ദിവസങ്ങളായി മത്സ്യതൊഴിലാളികളൊന്നും കടലില്‍ മീന്‍ പിടിക്കാന്‍ പോയിട്ടില്ല.
വ്യാഴാഴ്ച വൈകീട്ടോടെയാണ് അമ്‌നി ദ്വീപില്‍ മഹ ചുഴലിക്കാറ്റ് വീശിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക