ദില്ലി: മൊബൈല്‍ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. ഡിസംബര്‍ മൂന്നിന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ അറിയിച്ചു. നേരത്തെ വോഡഫോണ്‍-ഐഡിയ നിരക്കുകളില്‍ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരക്കുകളില്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. പ്രീപെയ്ഡ് ഉപഭോക്താക്കളിലാണ് ഇത് ആദ്യം നിലവില്‍ വരിക.
നിലവിലെ അണ്‍ലിമിറ്റഡ് കാറ്റഗറിയില്‍ ലഭിച്ച് കൊണ്ടിരുന്ന പ്ലാനിലാണ് 42 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവുക. ദിവസം 50 പൈസ എന്ന നിരക്കിലാണ് ഈ മാറ്റം. അതോടെ മൊത്തം നിരക്ക 2.85 ആയി മാറും. ഇതിലൂടെ ഡാറ്റയും കോള്‍ സൗകര്യങ്ങളും ലഭ്യമാകും. അതേസമയം എയര്‍ടെല്‍ താങ്ക്‌സ് പ്ലാറ്റ്‌ഫോം വഴി നിരവധി ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് എയര്‍ടെല്‍ പറഞ്ഞു.
അതേസമയം എയര്‍ടെല്‍ എക്‌സ്ട്രീം വഴി പ്രീമിയം കണ്ടന്റുകളും ലഭിക്കുാനുള്ള വഴികളാണ് കമ്പനി ഒരുക്കുന്നത്. നേരത്തെ വോഡഫോണ്‍-ഐഡിയയും നഷ്ടത്തെ തുടര്‍ന്ന് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രീപെയിഡ് നിരക്കുകള്‍ക്ക് പുതിയ പ്ലാനുകളും പ്രഖ്യാപിച്ചിരുന്നു. 2, 28, 84, 365 ദിവസങ്ങളിലായിട്ടാണ് ഈ പ്ലാനുകള്‍. ഈ പ്ലാനുകളെല്ലാം 42 ശതമാനം വര്‍ധനവ് തന്നെയാണ് വരുന്നത്.
റിലയന്‍സ് ജിയോയുടെ വരവോടെ മൊബൈല്‍ സര്‍വീസ് മേഖലയില്‍ നഷ്ടം വര്‍ധിച്ച് വരുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ജിയോക്ക് കുറഞ്ഞ നിരക്കില്‍ ഡാറ്റകളും കോള്‍ സൗകര്യങ്ങളും നല്‍കുന്നത് മറ്റ് കമ്പനികളെ ബാധിക്കുന്നുവെന്ന് നേരത്തെ പരാതിയും ഉയര്‍ന്നിരുന്നു. ഏകപക്ഷീയമായി റിലയന്‍സിന് നിരക്കുകളുടെ കാര്യം തീരുമാനിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക