കവരത്തി: എം.വി. കവരത്തി കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തം. കവരത്തി ദ്വീപിൽ നിന്നും ആന്ത്രോത്ത് ദ്വീപിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കവരത്തി ദ്വീപിൽ നിന്നും ഏകദേശം 29 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പൽ ഉണ്ടായിരുന്നത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീ അണക്കാൻ സാധിച്ചെങ്കിലും കപ്പൽ ബ്ലാക്ക് ഔട്ട് ആയി എന്നാണ് അറിയാൻ കഴിഞ്ഞത്. എം.വി കോറൽസ്, എം.വി സാഗർ യുവരാജ് എന്നീ കപ്പലുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാരെ ആന്ത്രോത്തിലോ, കവരത്തിയിലോ സുരക്ഷിതമായി എത്തിച്ചതിന് ശേഷം മറ്റു കപ്പലുകളുടെ സഹായത്തോടെ കൊച്ചിയിലേക്ക് പോവും എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക