ആന്ത്രോത്ത്: രാജ്യത്തെ കാർന്നു തിന്നുന്ന ആർ.എസ്.എസ് സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ദ്വീപ് ഭരണകുടത്തിന് എതിരെയും അവർക്ക് ഓശാന പാടുന്ന ദ്വീപ് എംപിക്കതിരെ എൻ.എസ് യൂ.ഐ ആന്ത്രോത്ത് ഏരിയ കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അബ്ദുൽ ഫൗഷാദ് നയിക്കുന്ന യുവജ്വാല വാർഡ് തല പതയാത്ര അവസാനിച്ചു.
വൈകുന്നേരം പഞ്ചായത്ത് സ്റ്റേജിൽ നടന്ന പൊതുപരിപാടിയിൽ എൻ.എസ് യൂ.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി അനീസ് സ്വാഗതം പറഞ്ഞു. എൻ.എസ് യൂ.ഐ ആന്ത്രോത്ത് ഏരിയ കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അബ്ദുൽ ഫൗഷാദ് അധ്യക്ഷത വഹിച്ചു. ആന്ത്രോത്ത് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പൂക്കുഞ്ഞി മാസ്റ്റർ ഉൽഘാടനം ചെയ്ത പരിപാടിയിൽ എൻ.എസ്.യൂ.ഐ നേതാക്കളായ മുഹമ്മദ് പൂവാട, മുഹമ്മദ് യാസിർ ഖാൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. എൻ.പി റഫീഖ് നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക