അറബിക് ജെ.ആർ.എഫ് ഒന്നാം റാങ്ക്; അഭിമാന നേട്ടവുമായി കൽപേനി ദ്വീപിലെ യുവ പണ്ഡിതൻ.

0
1631
www.dweepmalayali.com
കോഴിക്കോട്: യു.ജി.സിയുടെ കീഴിൽ ദേശീയ തലത്തിൽ നടത്തിയ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയിൽ കൽപേനി സ്വദേശിയും യുവ പണ്ഡിതനുമായ ഹാഫിള് സാഹിദ് ഇബ്നു അസീസ്  ഉയർന്ന മാർക്കോട് കൂടി ജെ.ആർ.എഫിന്(അറബിക്) ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.ടി വിഭാഗത്തിലാണ് സാഹിദ് തിരഞ്ഞെടുക്കപ്പെട്ടത്. മത ഭൗതിക വിദ്യാഭ്യാസ സമന്വയ രംഗത്ത് പഠനം നടത്തി വരുന്ന വിദ്യാർഥികൾക്ക് വലിയ പ്രചോദനമാണ് ഹാഫിള് സാഹിദിന്റെ ഈ നേട്ടം. അറബിക് വിഷയത്തിൽ ഉയർന്ന റാങ്കോട് കൂടി ജെ.ആർ.എഫിന് യോഗ്യത നേടുന്ന ആദ്യത്തെ ലക്ഷദ്വീപുകാരനാണ് സാഹിദ്. പത്താം വയസ്സിൽ തന്നെ അൽ മർക്കസുൽ ഫാറൂഖിൽ നിന്നും ഖുർആൻ ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഈ യുവ പണ്ഡിതൻ കൽപ്പേനി ദ്വീപിലെ സർക്കാർ സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. തുടർന്ന് വടകര വള്യാട് ദർസിൽ ഉസ്താദ് അബ്ദുൽ റഹ്മാൻ മദനിയുടെ കീഴിൽ മതപഠനം തുടങ്ങിയ സാഹിദ് ഉസ്താദ് പൊന്മള മുഹിയുദ്ദീൻ ബാഖവിയുടെ അടുത്ത് നിന്നും മുഖ്തസ്വർ പഠനം പൂർത്തിയാക്കി.
Advertisement.
ഫാറൂഖ് കോളേജിൽ നിന്നും ബിരുദവും കവരത്തി ബി.എഡ് കോളേജിൽ നിന്നും ബി.എഡും പൂർത്തിയാക്കിയ സാഹിദ് ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനം നടത്തി വരുന്നു. ചെറുപ്പം മുതൽ സുന്നി വിദ്യാർഥി പ്രസ്ഥാനമായ എസ്.എസ്.എഫിന്റെ സജീവ പ്രവർത്തകനാണ്. കൽപ്പേനി ദ്വീപ് സ്വദേശിയും ഫാർമസിസ്റ്റുമായ അസീസിന്റെയും സയീദാ ബീഗത്തിന്റെയും മകനാണ്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here