മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ കോവിഡ് ചട്ടലംഘനം നടത്തിയതിന് രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഐസോലേഷനില്‍. ബയോ സെക്യുര്‍ ബബിള്‍ സംവിധാനം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് താരങ്ങള്‍ കോവിഡ് ചട്ട ലംഘനം നടത്തിയത്.
ഇതേതുടര്‍ന്ന് രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരാണ് ഐസോലേഷനില്‍ പ്രവേശിച്ചത്. ചട്ടലംഘനം ഉണ്ടായോ എന്ന തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഏഴാം തിയതി മുതല്‍ സിഡ്നിയില്‍ ആരംഭിക്കാനിരിക്കെയാണ് വൈസ് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവര്‍ ഐസോലേഷനിലായത്. വെള്ളിയാഴ്ചയാണ് മെല്‍ബണിലെ ഒരു റസ്റ്റോറന്റില്‍ അഞ്ചംഗ ഇന്ത്യന്‍ താര സംഘം ഭക്ഷണം കഴിക്കാനെത്തിയത്. താരങ്ങളെ ഇന്ത്യ-ഓസ്ട്രേലിയ ടീമുകളുടെ താമസ സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. അതേസമയം പരിശീലനം തുടരുമെന്ന് ക്രിക്കറ്റ് ഓസ്മട്രലിയ വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക