എറണാകുളം: പൗരത്വ ഭേദഗതി നിയഭത്തിനെതിരെ എൻ.എസ്.യു.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന് സമാനമായി ദേശീയ പതാക മാത്രം വഹിച്ച് പ്രതിഷേധ മാർച്ചിന് എൻ.എസ്.യു.ഐ സംസ്ഥാന കമ്മിറ്റി നേതാക്കളായ മുഹമ്മദ് അസ്ലം, ഹംദുള്ള, അജാസ് അക്ബർ, കബീർ, മിർസാദ് തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക