ആന്ത്രോത്ത് കാരാ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു.

0
487

ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിനു കീഴിൽ പ്രവർത്തിച്ചുവരുന്ന കാരാ ഇംഗ്ലീഷ് സ്കൂൾ നഴ്സറി വിദ്യാർഥികൾ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു. കുട്ടികൾ ചെടികളും വൃക്ഷത്തൈകളും കൊണ്ടുവന്ന് സ്കൂൾ വളപ്പിൽ വെച്ചു പിടിപ്പിച്ചു. ചെടികൾ വെച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകത, വൃക്ഷത്തൈകളെയും ജീവജാലങ്ങളെയും പരിപാലിക്കുന്ന രീതികൾ, എന്നിവ കുട്ടികൾ നേരിട്ട് മനസ്സിലാക്കി.

Advertisement

വരും തലമുറയ്ക്ക് ശാസ്ത്രബോധം നൽകുവാനും അതുവഴി അവരെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുവാനും ആവശ്യമായ വിവരണങ്ങൾ അധ്യാപകർ പകർന്നു നൽകി. അധ്യാപകർ, ക്ലബ് ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here