ഏക് ഭാരത് ശ്രേഷ്ഠ ഭാരത്: ആന്തമാൻ കലാകാരൻമാർ കവരത്തിയിൽ.

0
974

കവരത്തി: കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിൽ 2016-ൽ മോദി സർക്കാർ പ്രഖ്യാപിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി യുമായി ബന്ധപ്പെട്ട് ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ കലാകാരൻമാർ കവരത്തിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ട് സംസ്ഥാനങ്ങൾ അവരുടെ കലയും സംസ്കാരവും പരസ്പരം പങ്കുവെക്കുകയാണ്. ഈ വർഷം ലക്ഷദ്വീപും ആന്തമാൻ നിക്കോബാർ ദ്വീപും ആണ് അവരുടെ പ്രാദേശികമായ കലകൾ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം ആന്ത്രോത്തിൽ എത്തിയ ആന്തമാൻ ടീമിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ആന്ത്രോത്തിൽ അവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഇന്നലെ കവരത്തിയിൽ എത്തിയ ആന്തമാൻ ടീം അവതരിപ്പിച്ച അവരുടെ പ്രാദേശിക തനിമ നിറഞ്ഞ വിവിധ കലാപരിപാടികൾ ലക്ഷദ്വീപുകാർക്ക് വേറിട്ട അനുഭവമായി.

ആന്തമാനിൽ നിന്നെത്തിയ സംഘത്തെ നയിക്കുന്ന ആന്തമാൻ കലാ സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.റഷീദാ ഇഖ്ബാൽ, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് അംഗം പത്മശ്രീ നരേഷ്, പ്രമുഖ നാടക നടൻ ഗീതാഞ്ചലി ആചാര്യ, എസ്. എൽ.ശ്രീപ്രകാശ് തുടങ്ങി വിവിധ മേഖലകളിലെ ആന്തമാൻ കലാകാരൻമാരെ ലക്ഷദ്വീപ് കലാ അക്കാദമി ആദരിച്ചു.

ആന്തമാൻ ദ്വീപുകളെക്കാൾ മനോഹരമായ ലക്ഷദ്വീപിൽ ഇവിടുത്തെ ജനങ്ങൾ അതിലും മനോഹരമായ സംസ്കാരം കാത്തു സൂക്ഷിക്കുന്നവരാണെന്ന് ശ്രീമതി.റഷീദാ ഇഖ്ബാൽ പറഞ്ഞു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിക്ക് ആശംസകൾ നേർന്നു കൊണ്ട് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പി.സി.സി ശ്രീ.ഹസൻ ബൊടുമുക്ക ഗോത്തി സംസാരിച്ചു. ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാൻ യു.സി.കെ തങ്ങൾ, കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ അബ്ദുൽ ഖാദർ, സി.ജി.പൂക്കോയ,എം.കൊയമ്മക്കോയ, ഡോ.മുല്ലക്കോയ തുടങ്ങിയവർ സംബന്ധിച്ചു. ലക്ഷദ്വീപ് കലാ അക്കാദമി സെക്രട്ടറി എ.ഹംസ സ്വാഗതവും കവരത്തി ഡെപ്യൂട്ടി കലക്ടർ ടി.കാസിം നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here