മിനിക്കോയ്: ഇന്ത്യൻ ആർമിയുടെ മുംബൈയിൽ നിന്ന് മിനിക്കോയ് വരെയുള്ള ജല-പര്യടനം മിനിക്കോയ് പിന്നിട്ടു തിരിച്ച് മുംബൈയിലേക്കുള്ള യാത്ര തുടങ്ങി. മാർച്ച് 31-ന് കൊച്ചിയിൽ എത്തിയ സംഘം ഈ മാസം 9-ന് മുംബൈയിൽ തിരിച്ചെത്തും.
പൂനെയിലെ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ ലെഫ്റ്റനന്റ് ജനറൽ മൈക്കിൾ മാത്യു ആസൂത്രണം ചെയ്ത പര്യടനം ലെഫ്റ്റനന്റ് കേണൽ കരുണാകരൻ നയിക്കുന്നു. 1800 നോട്ടിക്കൽ മൈൽ യാത്ര ലക്ഷ്യമിട്ട് പുറപ്പെട്ട സംഘം ഇന്നലെ വൈകീട്ടോടെ 1400 നോട്ടിക്കൽ മൈൽ പിന്നിട്ടതായി ഇന്ത്യൻ ആർമി അറിയിച്ചു. അത്യാധുനിക ബോട്ടുകൾക്ക് പുറമെ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു പ്രത്യേക ബോട്ടുമായാണ് ആർമി ജല പര്യടനം നടത്തുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക